- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാന്റിയാഗോ മാർട്ടിനെതിരായ ഇഡി കേസ്; വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: ലോട്ടറി തട്ടിപ്പ് കേസിൽ സാന്റിയാഗോ മാർട്ടിനെതിരായ ഇഡി കേസ് വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി. എറണാകുളം പിഎംഎൽഎ കോടതിയിലെ നടപടിക്കാണ് സ്റ്റേ. ഇഡിക്ക് കോടതി നോട്ടീസ് അയച്ചു. വിചാരണയിലെ നിയമപ്രശ്നം കാട്ടിയാണ് മാർട്ടിൻ ഹർജി നൽകിയത്. സിക്കിം ലോട്ടറിയുടെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്.
സിബിഐ എടുത്ത കേസിലെ വിചാരണ പൂർത്തിയാകും മുമ്പ് പിഎംഎൽഎ കോടതിയിൽ വിചാരണ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് മാർട്ടിൻ നേരത്തെ വിചാരണ കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി തള്ളിയതോടെ സുപ്രീകോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് ഇക്കാര്യത്തിൽ മറുപടി നൽകാൻ ഇഡിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീംകോടതി. വിചാരണ താത്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തു. കേസിൽ സ്റ്റാൻഡിയാഗോ മാർട്ടിനായി സീനിയർ അഭിഭാഷകൻ ആദിത്യ സോന്ധിയും അഭിഭാഷകരായ രോഹിണി മൂസ, മാത്യൂസ് കെ ഉതുപ്പച്ചൻ എന്നിവരും ഹാജരായി.