ന്യൂഡൽഹി: എസ്‌ബിഐയുടേത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇലക്ട്രൽ ബോണ്ടുകളുടെ വിശദാംശങ്ങൾ പരസ്യമാകാതിരിക്കാനുള്ള തന്ത്രമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഡിജിറ്റലൈസ് ചെയ്ത എസ്‌ബിഐക്ക് കുറഞ്ഞ സമയത്തിൽ വിവരങ്ങൾ നൽകാൻ ആകില്ല എന്നത് അവിശ്വസനീയമാണ്.

അനിഷേധ്യ നിലപാട് എടുക്കുന്നത് മോദി സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ്. ഇലക്ട്രൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും എസ്‌ബിഐ ഉടൻ സമർപ്പിക്കുമെന്ന് സുപ്രീം കോടതി ഉറപ്പാക്കണം. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ പൊളിറ്റ് ബ്യൂറോ പാർട്ടി ഘടകങ്ങളോട് ആഹ്വാനം ചെയ്തു.