- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രദേശത്തെ ഒരു കുട്ടി മരിച്ചതോടെ മുഴുവൻ പരിഭ്രാന്തി; രോഗികളെ കൊണ്ട് നിറഞ്ഞ് ആശുപത്രികൾ; ആന്ധ്രയെ വിറപ്പിച്ച് 'ചെള്ളുപനി' വ്യാപനം; മരണസംഖ്യ എട്ടായി ഉയർന്നു; അതീവ ജാഗ്രത
വിജയവാഡ: ആന്ധ്രപ്രദേശിൽ ചെള്ളുപനി രോഗവ്യാപനം രൂക്ഷമാവുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. ഇതുവരെ 1537 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഡിസംബർ ആറ് വരെയുള്ള കണക്കനുസരിച്ച് പാൽനാട് ജില്ലയിലാണ് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. നവംബർ ഒന്നിനാണ് സംസ്ഥാനത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്.
രോഗവ്യാപനം തടയാനായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ചെള്ളുകൾ വഴിയാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗം ചികിത്സിക്കപ്പെടാതെ വന്നാൽ അത് മരണത്തിന് വരെ കാരണമാവാം.
രോഗബാധിതർക്കായി അസിത്രോമൈസിൽ 500 മില്ലിഗ്രാം ഗുളികകളും ഡോക്സിസൈക്ലിൻ എച്ച്സിഎൽ 100 മില്ലിഗ്രാം ക്യാപ്സൂളുകളും ഉൾപ്പെടെ വൻതോതിൽ പ്രതിരോധ മരുന്നുകൾ ശേഖരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Next Story




