ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ. ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യക്കാരിൽ അഭിമാനം നിറച്ചു എന്നാണ് ഷാരുഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജി20ം ഉച്ചകോടിയുടെ വിജയത്തിനും ലോകജനതയുടെ മെച്ചപ്പെട്ട ഭാവിക്കായി രാഷ്ട്രങ്ങൾക്കിടയിൽ ഐക്യം വളർത്തിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ പ്രശംസിക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിൽ ഇത് അഭിമാനം നിറച്ചു. സർ, അങ്ങയുടെ നേതൃത്വത്തിൽ ഞങ്ങൾ ഒറ്റപ്പെട്ടല്ല അഭിവൃദ്ധി പ്രാപിക്കുന്നത്, ഏകത്വത്തിലാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി- ഷാരുഖ് ഖാൻ കുറിച്ചു.

ഡൽഹിയിൽ നടന്ന ഉച്ചകോടി ഇന്നാണ് അവസാനിച്ചത്. അമേരിക്കൻ പ്രഡിഡന്റ് ജോ ബൈഡൻ ഉൾപ്പടെയുള്ള ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. യു എൻ രക്ഷാ കൗൺസിലിൽ പരിഷ്‌കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സൈബർ മേഖല ഭീകരതയ്ക്കും ഭീകരഫണ്ടിങ്ങിനും ഉപയോഗിക്കുന്നത് തടയണം. നിർമ്മിത ബുദ്ധിയുടെ പ്രയോഗം മനുഷ്യകേന്ദ്രീകൃതമാകണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.