ന്യൂഡൽഹി: ശശി തരൂർ എംപി ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാൽ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

ഇന്നലെ സ്പീക്കർ തെരഞ്ഞെടുപ്പിന് മുൻപും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിൽ നിന്ന് പാർലമെന്റിൽ സമയത്ത് എത്താൻ കഴിയാതിരുന്നതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. ഭരണഘടന കൈയിൽ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷിലാണ് തരൂർ സത്യവാചകം ചൊല്ലിയത്.