- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര ഭക്ഷണശാലയിലെ യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി അപകടം; രക്ഷിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല; യുവതിയ്ക്ക് ദാരുണാന്ത്യം; സംഭവം മധ്യപ്രദേശിൽ
ഭോപ്പാല്‍: ഭക്ഷണശാലയില്‍ ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിലാണ് ദാരുണ സംഭവം നടന്നത്. രജനി ഖത്രി എന്ന സ്ത്രീയാണ് ദാരുണ സംഭവത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഭക്ഷണശാലയിലെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് യന്ത്രത്തില്‍ ഷാള്‍ കുരുങ്ങിയത്.
തുടര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും. ഇവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മധ്യപ്രദേശ് സര്‍ക്കാർ അറിയിച്ചു.
Next Story