ചെന്നൈ: കടകളില്‍ തമിഴില്‍ നെയിം ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ വ്യാപാരികള്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ചൊവ്വാഴ്ച ചെന്നൈ സെക്രട്ടേറിയറ്റില്‍ നടന്ന വ്യാപാരി ക്ഷേമനിധി ബോര്‍ഡ് യോഗത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. തമിഴക തെരുവുകളില്‍ തമിഴ് ഭാഷ കാണുന്നില്ലെന്ന് ആരും പരാതി പറയരുത്. നഗര തദ്ദേശ സ്ഥാപനങ്ങളിലെ കടകളുടെ പാട്ടക്കാലാവധി നീട്ടും. വ്യാപാരി ക്ഷേമനിധി ബോര്‍ഡില്‍ 40,000ത്തിലധികം പേര്‍ പുതിയ അംഗങ്ങളായി ചേര്‍ന്നു. ലൈസന്‍സുകള്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ പുതുക്കിയാല്‍ മതിയാവുമെന്നും സ്റ്റാലിന്‍ അറിയിച്ചു.