മുംബൈ: ഇന്ത്യാ സഖ്യത്തിലെ ലാലുപ്രസാദ് യാദവ് മോദിക്ക് കുടുംബമില്ലെന്ന് നടത്തിയ പ്രസ്താവന ബിജെപി ആയുധമാക്കി മാറ്റുകയാണ്. സൈബറിടത്തിൽ കാമ്പയിൽ തുടങ്ങിയതിന് പിന്നാലെ ഇപ്പോൾ നേതാക്കൾ പ്രസ്താവനകളുമായും രംഗത്തെത്തിയിരിക്കയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബം ഇന്ത്യയാണെന്നും അതിൽ 140 കോടി പേരുണ്ടെന്നും പ്രധാനമന്ത്രിയുടെ രോമത്തിൽ തൊടാൻ പോലും ആർക്കുമാകില്ലെന്നും പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

ഇന്ത്യാ സഖ്യത്തിലെ ലാലുപ്രസാദ് യാദവ് മോദിക്ക് കുടുംബമില്ലെന്ന് നടത്തിയ പ്രസ്താവന ബിജെപി ആയുധമാക്കി മാറ്റിയിരിക്കുകയാണ്. നാഗ്പൂരിൽ നടന്ന ബിജെപിയുടെ 'നമോ യുവ മഹാ സമ്മേളനി' ൽ പങ്കെടുത്ത് സംസാരിക്കുന്ന വേളയിലായിരുന്നു സ്മൃതി ഇറാനി ഈ പ്രതികരണം നടത്തിയത്. അദ്ദേഹത്തിന്റെ കുടുംബത്തിൽ ഇന്ത്യൻ ഭരണഘടനയിൽ പെടുന്ന 140 കോടി പേരുണ്ട്. അവരുടെ പ്രധാന സേവകന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ല.

യുവാക്കൾ, പാർട്ടി പ്രവർത്തകർ എന്നിവരെല്ലാം ഉൾപ്പെടുന്ന 140 കോടി ജനങ്ങളുണ്ട്. പ്രധാന സേവകനായി അദ്ദേഹം കുടുംബത്തിന് വേണ്ടി ജോലി ചെയ്യുകയാണെന്നും അവർ പറഞ്ഞു. "ഇന്ത്യാ സഖ്യത്തിലെ കാലിത്തീറ്റ കള്ളന്മാർ പറയുന്നത് അദ്ദേഹത്തിന് കുടുംബം ഇല്ലെന്നാണ്. എന്നാൽ ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ കുടുംബക്കാരാണ്. ഈ യുവാക്കൾ മോദിയുടെ കുടുംബാംഗങ്ങളാണ്. 140 കോടിയോളം വരുന്ന അദ്ദേഹത്തിന്റെ കുടുംബം ഇവിടെയുള്ളപ്പോൾ ഒരാൾക്കും രോമത്തിൽ പോലും തൊടാനാകില്ല."

മണിപ്പൂരിൽ നിന്നും ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുൽഗാന്ധിയെ താൻ സംവാദത്തിന് വിളിക്കുകയാണെന്നും യുപിഎ സർക്കാരിന്റെ കാലത്തെ 10 വർഷവും ബിജെപി ഭരിച്ച 10 വർഷവും തമ്മിൽ താരതമ്യപ്പെടുത്തിയുള്ള സംവാദത്തിന് താൻ രാഹുലിനെ വെല്ലുവിളിക്കുന്നതായും പറഞ്ഞു. എന്നാൽ അദ്ദേഹം സംവാദത്തിനോ തർക്കത്തിനോ മുതിരുന്നത് പോയിട്ട് ബിജെപിയുടെ ഒരു സാധാരണ പ്രവർത്തകന്റെ നേരെ പോലും രാഹുൽ നിൽക്കില്ലെന്നും പറഞ്ഞു.

ഒരു കേവലം യുവമോർച്ചാ പ്രവർത്തകൻ മുന്നിൽ നിന്നാൽ പോലും രാഹുൽഗാന്ധിയുടെ സംസാരിക്കാനുള്ള ശബ്ദം നഷ്ടമാകുമെന്നും പരിഹസിച്ചു. നേരത്തേ നരേന്ദ്ര മോദിയുടെ ഹിന്ദു പാരമ്പര്യത്തെ ലാലുപ്രസാദ് യാദവ് നേരത്തേ പരിഹസിച്ചിരുന്നു. അദ്ദേഹത്തിന് ഹിന്ദു സ്വന്തമായി ഒരു കുടുംബം പോലുമില്ലെന്നും പറഞ്ഞിരുന്നു.