- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്വര്‍ണം കടത്താന്‍ നീക്കം; 108 കിലോ സ്വര്‍ണവുമായി മൂന്നു പേര്‍ അറസ്റ്റില്‍
ലഡാക്ക്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 108 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തു. സ്വര്‍ണത്തിന് പുറമെ രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു ബൈനോക്കുലര്‍, രണ്ട് കത്തികള്‍, കേക്ക്, പാല്‍, ചൈനീസ് ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐ.ടി.ബി.പിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണക്കടത്താണിത്.
ഐ.ടി.ബി.പിയുടെ സൈന്യം ചൊവ്വാഴ്ച ഉച്ചയോടെ കിഴക്കന്‍ ലഡാക്കിലെ ചാങ്താങ് ഉപമേഖലയില്‍ കള്ളക്കടത്തുകാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ പട്രോളിങ് ആരംഭിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ശ്രീറാപ്പിളില്‍ കള്ളക്കടത്തിന്റെ സൂചനകള്‍ ഐ.ടി.ബി.പിക്ക് ലഭിച്ചിരുന്നു. ഡെപ്യൂട്ടി കമാന്‍ഡന്റ് ദീപക് ഭട്ടിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് പാര്‍ട്ടി രണ്ട് പേര്‍ കഴുതപ്പുറത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും അവരോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ മൂന്ന് പേരെയും ഐ.ടി.ബി.പിയും പൊലീസും സംയുക്തമായി ചോദ്യം ചെയ്തു വരികയാണെന്നും പിടിച്ചെടുത്ത വസ്തുക്കള്‍ കസ്റ്റംസ് വകുപ്പിന് കൈമാറുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.