ബംഗളുരു: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മത്സരിക്കുന്ന ഷിഗ്ഗാവ് മണ്ഡലത്തിലെ ബിജെപി ഓഫീസിൽ പാമ്പ് കയറി. ഓഫീസിലുണ്ടായിരുന്നവർ പരിഭ്രാന്തരായെങ്കിലും പിന്നീട് പാമ്പിനെ എടുത്ത് വെളിയിൽ കളഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കോൺഗ്രസ് സ്ഥാനാർത്ഥി യാസിർ അഹമ്മദ് ഖാൻ പത്താനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയും കടുത്ത മത്സരത്തിലുള്ള മണ്ഡലങ്ങളിലൊന്നാണ് ഷിഗ്ഗാവ്. മെയ് 10 ന് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.