- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈന്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപമാനകാരമായ പരാമര്‍ശങ്ങള്‍ നടത്തി വീഡിയോ; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ അറസ്റ്റ് ചെയ്ത് പോലീസ്
കൊല്‍ക്കത്ത: ഇന്ത്യന്‍ സായുധസേനയെ കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ അരംഗഘട്ട സ്വദേശിയായ ബിശ്വജിത് ബിശ്വാസാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ ഇയാളെ ജില്ലാ കോടതിയില്‍ ഹാജരാക്കി. ബിശ്വജിത് സൈന്യത്തെതിരെ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പോസ്റ്റുകളും ലൈവ് വീഡിയോ വഴിയും വിമര്‍ശനങ്ങളും നടത്തിയിരുന്നുവെന്നാണ് പരാതി. അയല്‍വാസികളും വീഡിയോ കണ്ട മറ്റു ചിലരും ചേര്‍ന്നാണ് ഇയാളുടെ പെരുമാറ്റം പൊലീസ് ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി ഖേദം പ്രകടിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ചോദ്യം ചെയ്യലില്‍ സൈന്യത്തിനെതിരായ തന്റെ നിലപാടിന് പിന്നിലെ കാരണത്തെക്കുറിച്ച് ഒന്നും വ്യക്തമാക്കാനായില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്തും സമാനമായ സംഭവങ്ങളില്‍ ചിലരെ അറസ്റ്റ് ചെയ്തതായി ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് പൊലീസ് പ്രതികരിച്ചത്. പ്രദേശവാസികള്‍ക്കും ബിശ്വജിത് ബിശ്വാസിന്റെ പെരുമാറ്റം അസ്വസ്ഥതയുണ്ടാക്കിയതായി അധികൃതര്‍ അറിയിച്ചു.