- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാത്ത്‌റൂമിനുള്ളിൽ കുടുങ്ങിപ്പോയ മകൻ; ഞൊടിയിടയിൽ വണ്ടർ വുമണിനെ പോലെ അമ്മയുടെ വരവ്; വാതിൽ തള്ളി നോക്കിയും; ഓടി മതിലിൽ കയറിയും പെടാപ്പാട്; റീലിന് വ്യാപക വിമർശനം
ഡൽഹി: സ്വന്തം മകൻ അറിയാതെ ബാത്ത്‌റൂമിൽ കതക് കുറ്റിയിട്ട് കുടുങ്ങിയതും അവനെ രക്ഷപ്പെടുത്തിയതുമായ സംഭവം വീഡിയോ റീൽ ആക്കിയ അമ്മയ്ക്ക് നേരെ വ്യാപക വിമർശനം. കേവലം കണ്ടന്റിന് വേണ്ടി സ്വന്തം മകന്റെ ദുരിതത്തെ പോലും മുതലെടുത്തു എന്നാണ് പലരുടെയും അഭിപ്രായം.
ഇൻസ്റ്റാഗ്രാം വ്ലോഗറായ മംമ്ത ബിഷ്ടാണ് മകൻ ബാത്ത്‌റൂമിൽ അബദ്ധത്തിൽ കുറ്റിയിട്ട് കുടുങ്ങിയതിന്റെ വീഡിയോ പങ്കുവെച്ചത്. വാതിൽ അകത്ത് നിന്ന് ലോക്ക് ചെയ്ത മകനോട് തുറക്കാൻ ആവർത്തിച്ച് പറഞ്ഞിട്ടും കുട്ടിക്ക് സാധിക്കാതെ വന്നതിനെ തുടർന്നാണ് പ്രശ്‌നമായതെന്ന് മംമ്ത വീഡിയോയിൽ പറയുന്നു.
"എൻ്റെ മകൻ അബദ്ധത്തിൽ ബാത്ത്‌റൂമിനുള്ളിൽ കുടുങ്ങി, അവൻ തുടർച്ചയായി കരയുകയായിരുന്നു. വല്ലാതെ പേടിച്ചു, ഞാനും. എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോൾ ഞാൻ അയൽക്കാരനെ വിളിച്ചുവെന്നും അവര്‍ പറയുന്നു. ബാത്ത്‌റൂമിനുള്ളിൽ നിന്ന് കുട്ടി കരയുന്നതിനിടെ ആശങ്കയിൽ സംസാരിക്കുന്ന മംമ്തയെ വീഡിയോയിൽ കാണാം. അയൽക്കാരൻ ഏണിയും കമ്പിവടിയുമായി എത്തി. ബാത്ത്‌റൂം ടെറസിനോട് ചേർന്നായതിനാൽ, അയൽക്കാരൻ ഏണി വഴി മുകളിലേക്ക് കയറി, ജനലിലൂടെ വടിയിട്ട് ലോക്ക് തുറന്ന് കുട്ടിയെ ഒടുവിൽ രക്ഷപ്പെടുത്തുകയും ചെയ്തു.




