- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജയും ദീപാവലിയും; പ്രത്യേക തീവണ്ടികള്‍ അനുവദിച്ച് റെയില്‍വേ; ചെന്നൈയില്‍ നിന്ന് ആറ് തീവണ്ടികള്‍; കേരളത്തിലേക്ക് ഇല്ല
ചെന്നൈ: പൂജയും ദീപാവലിയും മുന്നോടിയായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനായി തെക്കന്‍ റെയില്‍വേ നിരവധി പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു. ചെന്നൈയില്‍നിന്ന് നാഗര്‍കോവില്‍, തിരുനെല്‍വേലി, ചെങ്കോട്ട, പോത്തന്നൂര്‍, തൂത്തുക്കുടി എന്നീ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ റൂട്ടുകളിലും ഇരുഭാഗത്തേക്കുമായി 10 സര്‍വീസുകള്‍ വീതമുണ്ട്. എന്നാല്‍, ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചിട്ടില്ല.
നാഗര്‍കോവിലേക്കുള്ള പ്രത്യേക തീവണ്ടി (06012) സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 26 വരെ ഞായറാഴ്ചകളില്‍ രാത്രി 11.15-ന് പുറപ്പെട്ടു, പിറ്റേന്ന് ഉച്ചയ്ക്ക് 12.30-ന് താംബരത്തെത്തും. തിരിച്ചുള്ള സര്‍വീസ് (06011) തിങ്കളാഴ്ചകളില്‍ വൈകിട്ട് 3.30-ന് പുറപ്പെട്ടു, പിറ്റേന്ന് വൈകിട്ട് 5.15-ന് നാഗര്‍കോവിലിലെത്തും. രണ്ട് സെക്കന്‍ഡ് എസി, ആറ് തേര്‍ഡ് എസി, ഏഴ് സ്ലീപ്പര്‍, നാല് ജനറല്‍ കോച്ചുകള്‍ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.
ചെന്നൈ സെന്‍ട്രലില്‍നിന്ന് പോത്തന്നൂരിലേക്കുള്ള പ്രത്യേക സര്‍വീസ് (06123) സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 23 വരെ വ്യാഴാഴ്ചകളില്‍ രാത്രി 11.50-ന് പുറപ്പെട്ടു, പിറ്റേന്ന് രാവിലെ 8.30-ന് എത്തും. തിരിച്ചുള്ള തീവണ്ടി (06124) വെള്ളിയാഴ്ചകളില്‍ വൈകിട്ട് 6.30-ന് പുറപ്പെട്ടു, പിറ്റേന്ന് പുലര്‍ച്ചെ 3.15-ന് ചെന്നൈയില്‍ എത്തും. ചെങ്കോട്ട സര്‍വീസുകള്‍ (06121/06122) ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കും. ചെന്നൈയില്‍നിന്ന് വൈകിട്ട് 3.15-ന് പുറപ്പെടുന്ന എസി സ്‌പെഷ്യല്‍ പിറ്റേന്ന് രാവിലെ 6.30-ന് ചെങ്കോട്ടയിലെത്തും. തിരിച്ചുള്ള സര്‍വീസ് രാത്രി 9-ന് പുറപ്പെട്ടു, പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈയില്‍ എത്തും.
തിരുനെല്‍വേലിയില്‍നിന്ന് സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 23 വരെ വ്യാഴാഴ്ചകളില്‍ രാത്രി 9.30-ന് പുറപ്പെടുന്ന തീവണ്ടി (06070), പിറ്റേന്ന് രാവിലെ 10-ന് എഗ്മോറിലെത്തും. തിരിച്ചുള്ള സര്‍വീസ് (06069) വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12.30-ന് പുറപ്പെട്ടു, പിറ്റേന്ന് പുലര്‍ച്ചെ 1.30-ന് തിരുനെല്‍വേലിയില്‍ എത്തും. തൂത്തുക്കുടിയില്‍നിന്ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി (06018) തിങ്കളാഴ്ചകളില്‍ രാത്രി 9.30-ന് പുറപ്പെട്ടു, പിറ്റേന്ന് രാവിലെ 10.45-ന് എഗ്മോറിലെത്തും. തിരിച്ചുള്ള സര്‍വീസ് (06017) ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്ക് 12.30-ന് പുറപ്പെട്ടു, രാത്രി 11.15-ന് തൂത്തുക്കുടിയിലെത്തും.
നാഗര്‍കോവിലില്‍നിന്നും (06054) സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 28 വരെ ചൊവ്വാഴ്ചകളില്‍ രാവിലെ 9.15-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാത്രി 11.30-ന് ചെന്നൈയില്‍ എത്തും. തിരിച്ചുള്ള സര്‍വീസ് (06053) ബുധനാഴ്ചകളില്‍ രാവിലെ 4.15-ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ടു, രാത്രി 8.30-ന് തിരുനെല്‍വേലിയിലെത്തും. പൂജ-ദീപാവലി ആഘോഷങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി വിവിധ റൂട്ടുകളില്‍ അനുവദിച്ചിരിക്കുന്ന പ്രത്യേക സര്‍വീസുകള്‍ യാത്രക്കാരുടെ തിരക്കു ചുരുക്കുന്നതിന് സഹായകരമാകും എന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.