- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റോക്ക് മാര്‍ക്കറ്റില്‍ ട്രേഡിങ് നടത്താനെന്ന പേരില്‍ വമ്പന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; മുതിര്‍ന്ന പൗരനില്‍ തട്ടിയെടുത്തത് 97 ലക്ഷം രൂപ
സ്റ്റോക്ക് മാര്‍ക്കറ്റില്‍ ട്രേഡിങ് നടത്താനെന്ന പേരില്‍ വമ്പന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്
മുംബൈ: സ്റ്റോക്ക് മാര്‍ക്കറ്റില്‍ ട്രേഡിങ് നടത്താനെന്ന പേരില്‍ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. മുതിര്‍ന്ന പൗരനില്‍ നിന്ന് 97 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. റായ്ഗഡില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്‍ ഓഹരി വിപണിയില്‍ പുതിയ സ്റ്റോക്കുകളെ കുറിച്ച് അറിയാന്‍ എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായം തേടി ഇന്റര്‍നെറ്റ് വെബ്സൈറ്റില്‍ തിരയുകയായിരുന്നു.
ശേഷം ഒരു സൈറ്റില്‍ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഒരു ലിങ്ക് ലഭിച്ചു.
അതില്‍ ക്ലിക്ക് ചെയ്ത ശേഷം അയാള്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്യപ്പെട്ടു. ചീഫ് സ്ട്രാറ്റജിക് അനലിസ്റ്റ് എന്ന് അവകാശപ്പെടുന്ന അഡ്മിന്‍മാരില്‍ ഒരാള്‍ സ്വകാര്യ ബാങ്കിങ് വിശദാംശങ്ങള്‍ നല്‍കി ട്രേഡിങ് അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിദിനം 20ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത തട്ടിപ്പുകാര്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ ഇരയെ പ്രേരിപ്പിച്ചു.
സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെയുള്ള സമയത്ത് 96.8 ലക്ഷം രൂപ ഇയാള്‍ തട്ടിപ്പുകാര്‍ക്ക് കൈമാറി. ശേഷം ലാഭമോ മറ്റു പ്രതികരണങ്ങളോ ഇല്ലാത്തതിനാല്‍ ഇയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.