ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി.ഡൽഹിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.ഡൽഹി, നോയിഡ, ഗസ്സിയാബാദ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.


അതേസമയം, നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിവരം. തിന്റെ പ്രകമ്പനമാണ് ഡൽഹിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടത്്.. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫാനും മറ്റു ഗൃഹോപകരണങ്ങളും കുലുങ്ങുന്നതിന്റെ നിരവധി ദൃശ്യങ്ങളാണ് പുറത്തുവന്നത്.