ന്യൂഡൽഹി: അന്ത്യോദയ അന്ന യോജന കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന പഞ്ചസാരയുടെ സബ്സിഡി കാലാവധി നീട്ടി. സബ്സിഡി 2026 മാർച്ച് 31 വരെ നീട്ടാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇത്തരം കുടുംബങ്ങൾക്ക് പ്രതിമാസം 18.50 രൂപയാണ് സബ്സിഡി നൽകുന്നത്. ഏകദേശം 1.89 കുടുംബങ്ങൾക്കാണ് ഇത് പ്രയോജനപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1850 കോടി രൂപയാണ് സർക്കാരിന് ചെലവായി വരിക.