- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചീഫ് ജസ്റ്റിസിന്റെ പേരിലും വ്യാജപ്രചരണം; നടപടിക്ക് നിർദ്ദേശിച്ചു കോടതി
ന്യൂഡൽഹി: ഏകാധിപത്യസർക്കാരിനെതിരേ ഒറ്റക്കെട്ടായി തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭ്യർത്ഥിച്ചെന്ന തരത്തിലുള്ള സാമൂഹികമാധ്യമ പോസ്റ്റുകൾ വ്യാജമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് അത്തരം പ്രസ്താവനകൾ നടത്തിയിട്ടില്ല. അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരേ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.
Next Story




