ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി വാദം കേൾക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ തീർപ്പു കൽപ്പിക്കുന്നതു വരെ, നിയമം നടപ്പാക്കുന്നതു നിർത്തിവയ്ക്കണമെന്ന് കേന്ദ്രത്തിനു നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കുന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ പൗരത്വ നിയമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

മുസ്ലിം ലീഗിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ ഹർജി ചീഫ് ജസ്റ്റിസിനു മുമ്പാകെ മെൻഷൻ ചെയ്യുകയായിരുന്നു. നിയമം അനുസരിച്ച് ഒരാൾക്കു പൗരത്വം നൽകിയാൽ അതു പിൻവലിക്കാനാവില്ലെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ അടുത്ത

ചൊവ്വാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 190ൽ ഏറെ ഹർജികൾ കോടതിയിലെത്തിയിട്ടുണ്ട്. ഇടക്കാല അപേക്ഷകൾ ഉൾപ്പെടെ അന്നു പരിഗണിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ 237 ഹർജികളാണ് പരിഗണനയിലുള്ളതെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അവയിൽ നാലു പേരാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിനെതിരെ അപേക്ഷ ഫയൽ ചെയ്തതന്നെ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.