- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആര് പൂരിപ്പിച്ചു എന്നത് പ്രധാനമല്ല; ചെക്കിന്റെ ഉത്തരവാദിത്തം നൽകിയയാൾക്കെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ആര് പൂരിപ്പിച്ചാലും ചെക്കിന്റെ ഉത്തരവാദിത്തം നൽകിയയാൾക്ക് എന്ന് സുപ്രീംകോടതി. ചെക്ക് കേസിൽ അപ്പീൽ അനുവദിച്ച് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എ എസ് ബൊപ്പണയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
ചെക്ക് കേസിൽ ചെക്ക് പൂരിപ്പിച്ചത് ആരെന്ന് കണ്ടെത്താൻ കയ്യെഴുത്ത് വിദഗ്ധനെ നിയോഗിക്കുന്നതിന് അനുമതി നൽകി ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഒപ്പിട്ട ബ്ലാങ്ക് ചെക്കാണ് നൽകിയതെന്നാണ് പ്രതി പറയുന്നത്. ചെക്കിലെ മറ്റു ഭാഗങ്ങൾ പൂരിപ്പിച്ചത് താനല്ലെന്ന വാദം തള്ളി കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ചെക്ക് പൂരിപ്പിച്ചത് ഇത് നൽകിയയാൾ അല്ലെന്നാണ് കയ്യെഴുത്ത് വിദഗ്ധന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ചെക്കിൽ ഒപ്പിട്ടതിനെ നിസാരമായി കാണാൻ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഒപ്പിട്ട് ചെക്ക് കൈമാറുമ്പോൾ നൽകിയയാൾക്ക് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്തം. ബാധ്യത തീർക്കാനോ, കടം കൊടുത്തുതീർക്കാനോ വേണ്ടിയാണ് ചെക്ക് നൽകിയതെന്ന് തെളിയിക്കപ്പെട്ടില്ലെങ്കിൽ മാത്രമേ മാറ്റി ചിന്തിക്കേണ്ടതുള്ളൂ. അല്ലാത്തപക്ഷം ചെക്ക് നൽകിയയാൾക്ക് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും കോടതി നിരീക്ഷിച്ചു.
ഈ പശ്ചാത്തലത്തിൽ മറ്റു വാദങ്ങളെല്ലാം അപ്രധാനമാണെന്നും കോടതി പറഞ്ഞു. കടം തീർക്കാൻ ചെക്ക് നൽകിയതാണെങ്കിൽ കയ്യെഴുത്ത് വിദഗ്ധന്റെ റിപ്പോർട്ടിന് യാതൊരുവിധ പ്രാധാന്യവുമില്ലെന്നും കോടതി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ