- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം പെൺകുട്ടികളുടെ വിവാഹ പ്രായ ഏകീകരണം; കേന്ദ്ര സർക്കാർ നിലപാടറിയിക്കണം; സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി
ഡൽഹി:മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. മുസ്ലിം വ്യക്തിനിയമ പ്രകാരം 18 വയസിനു താഴെയുള്ള മുസ്ലിം പെൺകുട്ടികളുടെ വിവാഹം സാധുവാണെന്ന് നേരത്തെ വിവിധ ഹൈക്കോടതികൾ ഉത്തരവിട്ടതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷനാണ് ഹർജി സമർപ്പിച്ചരുന്നത്.ഹർജി പരിഗണിച്ചുകൊണ്ടാണ് വിഷയത്തിൽ നിലപാടറിയിക്കാൻ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
മുസ്ലീ പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് നേരത്തേ വിവിധ ഹൈക്കോടതികളിൽ നിന്നുമുള്ള ഉത്തരവുകൾ വന്ന സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷൻ, സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്നാണ് ഹർജിയിൽ ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story