- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ എംപി സുരേഷ് ഗോപിക്ക് പുതിയ ചുമതല; സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അദ്ധ്യക്ഷനായി നിയമനം
ന്യൂഡൽഹി: സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അധ്യക്ഷനായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗൺസിൽ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. മൂന്നുവർഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം എക്സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചത്.
അടുത്തിടെ നടനും സംവിധായകനുമായ ആർ മാധവനെ പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, ഗവേണിങ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ നിയമിച്ചിരുന്നു.
Next Story




