- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുർജിത് ഭവനിൽ പാർട്ടി ക്ലാസ്സിനും വിലക്കേർപ്പെടുത്തി ഡൽഹി പൊലീസ്; പരിപാടികൾ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി നടപടി
ന്യൂഡൽഹി: സിപിഎമ്മിന്റെ സുർജിത് ഭവനിൽ പാർട്ടി ക്ലാസ് നടത്തുന്നതിനും വിലക്കേർപ്പെടുത്തി ഡൽഹി പൊലീസ്. പരിപാടികൾ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ വി20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് പാർട്ടി ക്ലാസ് വിലക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ്. ഇന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പാർട്ടി ക്ലാസ് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
രാവിലെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് പരിപാടി നടത്തരുതെന്ന് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. സ്വകാര്യ സ്ഥലത്ത് യോഗം നടത്താൻ പൊലീസ് അനുമതി വേണമെന്ന നിലപാട് അപലപനീയമാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.
ഡൽഹിയിലെ സുർജിത്ത് ഭവൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം അടക്കം നടക്കുന്ന സ്ഥലമാണ്. ഇത് സ്വകാര്യ സ്ഥലമാണ്. ഇവിടെ പരിപാടി നടത്തുന്നതിൽ പൊലീസിന് ഒരു കാര്യവുമില്ലെന്നും യെച്ചൂരി പറഞ്ഞു.




