- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യം പറഞ്ഞാൽ എനിക്ക് ആ വനിതാ എംപിയോട് ക്രഷ് തോന്നിയിട്ടുണ്ട്; അങ്ങനെയാണ് മനുഷ്യവംശം നിലനിൽക്കുന്നത്; ഇതൊക്കെ ഒരു പ്രത്യയ ശാസ്ത്രമാണ്; വീണ്ടും ചർച്ചയായി സ്വരാ ഭാസ്കറിന്റെ വാക്കുകൾ
ഡൽഹി: പ്രമുഖ ഹിന്ദി നടി സ്വരാ ഭാസ്‌കർ തന്റെ പുതിയ അഭിപ്രായങ്ങളിലൂടെ വീണ്ടും ശ്രദ്ധേയയായി. താൻ അടിസ്ഥാനപരമായി എല്ലാ മനുഷ്യരും ബൈസെക്ഷ്വൽ ആണെന്ന് വിശ്വസിക്കുന്നതായും, ഭർത്താവും രാഷ്ട്രീയ പ്രവർത്തകനുമായ ഫഹദ് അഹമ്മദിനൊപ്പം നൽകിയ ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി. ഭൂരിപക്ഷം ആളുകളും ഹെറ്ററോസെക്ഷ്വൽ (വിപരീത ലൈംഗികത) ആയി ജീവിക്കുന്നത്, അത് സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമായതുകൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു.
"നമ്മളെല്ലാവരും സ്വാഭാവികമായും ബൈസെക്ഷ്വൽ ആണ്. ആളുകളെ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ അനുവദിച്ചാൽ ഇത് മനസ്സിലാക്കാം. എന്നാൽ ഹെറ്ററോസെക്ഷ്വാലിറ്റി എന്നത് ആയിരക്കണക്കിന് വർഷങ്ങളായി സാംസ്കാരികമായി സ്ഥാപിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണ്, കാരണം മനുഷ്യവംശം അങ്ങനെയാണ് നിലനിൽക്കുന്നത്," സ്വരാ ഭാസ്‌കർ പറഞ്ഞു.
സമാജ്‌വാദി പാർട്ടി എം.പി ഡിംപിൾ യാദവിനോട് തനിക്ക് 'ക്രഷ്' തോന്നിയിട്ടുണ്ടെന്നും, അടുത്തിടെ അവരെ കണ്ടുമുട്ടാൻ സാധിച്ചുവെന്നും നടി വെളിപ്പെടുത്തി. തൻ്റെ ഭർത്താവിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ മഹാരാഷ്ട്രയിൽ വിള്ളൽ വീഴ്ത്തിയത് താനാണെന്നും ഉത്തർപ്രദേശിലെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ മികച്ചതായി തോന്നുന്നില്ലെന്നും അവർ സൂചിപ്പിച്ചു.