- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് 'സ്വറെയില്‍' ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍; ടിക്കറ്റുകളും ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാം
ഇന്ത്യന്‍ റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് 'സ്വറെയില്‍' ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍
മുംബൈ: റെയില്‍വേയുടെ വിവിധ സേവനങ്ങളും ഒന്നിച്ച് ലഭ്യമാക്കുന്ന സൂപ്പര്‍ ആപ്പ് 'സ്വറെയില്‍' ലഭ്യമായി തുടങ്ങി. പരീക്ഷണ അടിസ്ഥാനത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായാണ് ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ദീര്‍ഘദൂര, ലോക്കല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാം.
ട്രെയിനിന്റെ ലൈവ് ലൊക്കേഷന്‍ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ സ്വറെയില്‍ ആപ്പ് എത്തിയിട്ടില്ല. തുടക്കത്തില്‍ അനുവദിച്ച ഡൗണ്‍ലോഡുകള്‍ പൂര്‍ത്തിയായതിനാല്‍ പുതിയ ആളുകള്‍ക്ക് നിലവില്‍ ഡൗണ്‍ലോഡുകള്‍ ലഭ്യമല്ല.ആപ്പ് ഉടന്‍ ലഭ്യമാകുമെന്നാണ് റെയില്‍വെ അറിയിപ്പ്.
ഐ.ആര്‍.സി.ടി.സിയും (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ക്രിസും (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്) ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷന്‍. നിലവില്‍ റെയില്‍ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച് ഇതില്‍ ലോഗിന്‍ ചെയ്യാം. പുതിയ അക്കൗണ്ടും ഉണ്ടാക്കാവുന്നതാണ്.
യു.ടി.എസ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അതിലെ ആര്‍ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കാവുന്നതാണ്. പ്ലാറ്റ്ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിന്റെ പി.എന്‍.ആര്‍ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങള്‍ തിരയുക, റെയില്‍വേയുടെ സഹായങ്ങള്‍, പരാതി നല്‍കുക തുടങ്ങി ഒട്ടേറെ സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്.