- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷനെതിരെ എന്തുകൊണ്ട് ക്ഷോഭിക്കുന്നില്ല? സ്മൃതി ഇറാനിയോട് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ
ന്യൂഡൽഹി: ഫ്‌ളയിങ് കിസ് വിവാദത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കടന്നാക്രമിച്ച് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ. ബ്രിജ് ഭൂഷൻ ശരൺ സിങ്ങുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസ് മുൻ നിർത്തിയാണ് എക്‌സ് പ്ലാറ്റ്‌ഫോമിൽ സ്വാതിയുടെ പ്രതികരണം.
''ഫ്‌ളയിങ് കിസ് വളരെ അധികം തീയാണ് ജ്വലിപ്പിച്ചത്. ബ്രിജ് ഭൂഷൻ എന്നു പേരുള്ള ഒരാൾ രണ്ട് നിര പുറകിൽ ഇരിക്കുന്നുണ്ടായിരുന്നു. ഗുസ്തിക്കാരെ മുറിയിലേക്ക് വിളിച്ച് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത ആൾ. എന്തുകൊണ്ടാണ് അയാൾ ചെയ്തതിനെതിരെ നിങ്ങൾ ക്ഷോഭിക്കാത്തത്'' സ്വാതി ചോദിച്ചു.
പാർലമെന്റിൽ മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ, തന്റെ പ്രസംഗം കഴിഞ്ഞ് ലോക്‌സഭ വിട്ടുപോകുന്നതിനിടെ, കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്‌ളയിങ് കിസ് നൽകിയെന്നാണ് സ്മൃതി ഇറാനിയുടെ പരാതി. വിഷയത്തിൽ ബിജെപി വനിതാ എംപിമാർ രാഹുലിനെതിരെ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകി.




