പട്ന: അധ്യാപകന്റെ കൊടും ക്രൂരതയിൽ അഞ്ചാം ക്ലാസുകാരന്റെ കണ്ണിന് ഗുരുതര പരിക്ക്. ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരന്റെ കണ്ണിനാണ് പരിക്ക് പറ്റിയത്. ബിഹാറിലെ ഉമൈറാബാദ് മേഖലയിലെ സ്വകാര്യ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

കണ്ണിന് വലിയ ഗുരുതരമായി പരിക്കേറ്റ അമിത്ത് പട്ന ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനും സ്‌കൂള്‍ മാനേജ്‌മെന്റിനുമെതിരേ പോലീസ് കേസ് എടുത്തതായി അറിയിച്ചിട്ടുണ്ട്.

നവംബർ 13 നാണ് സംഭവം നടന്നത്. ഹോംവർക്ക് ചെയ്യാത്തതിനെ തുടർന്ന് അധ്യാപകൻ അമിത്തിനെ വടികൊണ്ട് അടിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടിയുടെ ഇടതു കണ്ണിൽ കൊള്ളുകയായിരുന്നു. കണ്ണിനേറ്റ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍മാർ പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.