- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷയ്ക്കിടയില്‍ അടുക്കളയില്‍ ചിക്കന്‍ മുറിക്കാന്‍ നിര്‍ബന്ധിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ സസ്‌പെന്‍ഷന്‍
ജയ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സിലെ വിദ്യാര്‍ഥിയെ പരീക്ഷയ്ക്കിടയില്‍ അടുക്കളയില്‍ ചിക്കന്‍ മുറിക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് അധ്യാപകന്‍ സസ്‌പെന്‍ഷന്‍ നടപടി. മോഹന്‍ലാല്‍ ദോഡയെന്ന അധ്യാപകനെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിനെതിരെ നാട്ടുകാരും രക്ഷിതാക്കളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരുന്നു.
വിഷയത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളിലെ പാചകക്കാരനെ ഒരു മാസം മുന്‍പ് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് ഭക്ഷണ സൗകര്യം ഇല്ലാതായിരുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു.
സബ്ഡിവിഷണല്‍ ഓഫീസര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. റിപ്പോര്‍ട്ട് പ്രകാരം, ഒമ്പതാം ക്ലാസ്സിലെ വിദ്യാര്‍ഥിയായ രാഹുല്‍ കുമാര്‍ പര്‍ഗിയെ നിര്‍ബന്ധിച്ച് കോഴി മുറിച്ച് തൊലി കളഞ്ഞ് വൃത്തിയാക്കാന്‍ നിര്‍ദേശിച്ചതായി കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.