താനെ: മൊബൈൽ ഫോണിൽ മെസേജിങ് ആപ്പ് ഡൗൺലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് 16കാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.

ഫോണിൽ സ്നാപ്ചാറ്റ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത പെൺകുട്ടിയോട് പിതാവ് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടതാണ് കുട്ടിയെ പ്രകോപിപ്പിച്ചതെന്ന് മൻപാഡ പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.

അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പിതാവിന്റെ മൊഴി രേഖപ്പെടുത്തുമെന്നും മൻപാഡ പൊലീസ് അറിയിച്ചു.