- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാമ്പത്തിക ബാധ്യതകൾ എന്റെ സൽപ്പേരിന് കളങ്കം വരുത്തി; വായ്പ എടുക്കാൻ മാത്രമല്ല, തിരിച്ചടയ്ക്കാനുള്ള കഴിവും ഒരാൾക്ക് ഉണ്ടായിരിക്കണം; തെലുങ്കിലെ നൃത്ത സംവിധായകൻ ജീവനൊടുക്കി
നെല്ലൂർ: താരങ്ങൾ ജീവനൊടുക്കുന്ന വാർത്തകൾ പുറത്തുവരവേ അക്കൂട്ടത്തിലേക്ക് മറ്റൊരു സംഭവം കൂടി. തെലുങ്കിലെ പ്രശസ്ത നൃത്ത സംവിധായകനാണ് ജീവനൊടുക്കിയത്. തെലുങ്കിലെ പ്രശസ്ത നൃത്തസംവിധായകൻ ചൈതന്യയെ ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് അദ്ദേഹം ജീവനൊടുക്കിയത്.
തെലുങ്ക് ഡാൻസ് ഷോ 'ധി'യിലെ സജീവ സാന്നിധ്യമായിരുന്നു ചൈതന്യ. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്. തനിക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി മരിക്കുന്നതിനു തൊട്ടുമുൻപ് സമൂഹമാധ്യമങ്ങളിലൂടെ ചൈതന്യ വിഡിയോ പങ്കുവച്ചിരുന്നു.
''അമ്മയും അച്ഛനും സഹോദരിയും പ്രശ്‌നങ്ങൾ ബാധിക്കാത്ത രീതിയിലാണ് എന്നെ വളർത്തിയത്. സുഹൃത്തുക്കളോട് എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. പലരെയും ബുദ്ധിമുട്ടിച്ചു, എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സാമ്പത്തിക ബാധ്യതകൾ എന്റെ സൽപ്പേരിന് കളങ്കം വരുത്തി. വായ്പ എടുക്കാൻ മാത്രമല്ല, തിരിച്ചടയ്ക്കാനുള്ള കഴിവും ഒരാൾക്ക് ഉണ്ടായിരിക്കണം.
പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. ഇപ്പോൾ ഞാൻ നെല്ലൂരിലാണ്, ഇത് എന്റെ അവസാന ദിനമാണ്. വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എനിക്ക് താങ്ങാനാവുന്നില്ല'' വിഡിയോയിൽ ചൈതന്യ പറഞ്ഞു. ചൈതന്യയുടെ മരണവാർത്ത അറിഞ്ഞ് നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയത്.




