- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയ് കഴിച്ചു; പിന്നാലെ ഡെലിവറി ചെയ്തതായി രേഖപ്പെടുത്തി; 'നഷ്ടപരിഹാരം നൽകാൻ ഞങ്ങൾക്ക് കഴിയില്ല,അതിനുള്ള വ്യവസ്ഥകളില്ല'; കസ്റ്റമറുടെ പരാതി കേട്ട സ്വിഗ്ഗിയുടെ മറുപടി
ന്യൂഡൽഹി: ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയ് കഴിച്ച ശേഷം ഡെലിവറി ചെയ്തതായി രേഖപ്പെടുത്തിയെന്ന പരാതിയിൽ സ്വിഗ്ഗിയുടെ മറുപടി വിവാദമാകുന്നു. ഉപഭോക്താവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ഇതിനോടൊപ്പമുള്ള സ്വിഗ്ഗിയുടെ മറുപടിയുടെ സ്ക്രീൻഷോട്ടുകളുമാണ് വ്യാപക ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
താൻ ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയ് കഴിച്ചു കളഞ്ഞെന്നും പിന്നീട് അത് ഡെലിവറി ചെയ്തതായി രേഖപ്പെടുത്തിയെന്നും ആരോപിച്ച് യുവാവാണ് രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് സ്വിഗ്ഗിക്ക് പരാതി നൽകിയപ്പോൾ ലഭിച്ച മറുപടിയാണ് കൂടുതൽ പ്രകോപനം സൃഷ്ടിച്ചത്. 'ഒരവസരം ലഭിച്ചാൽ ഞങ്ങൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ല. പരിമിതികളുള്ളതിനാൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒറ്റ കാര്യം ഇതാണ്. താങ്കൾക്ക് റീപ്ലേസ്‌മെന്റ് നൽകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ ഈ വിഷയത്തിൽ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഞങ്ങൾക്ക് കഴിയില്ല. കാരണം അതിനുള്ള വ്യവസ്ഥകളില്ല,' എന്നായിരുന്നു സ്വിഗ്ഗി നൽകിയ മറുപടി.
ഈ സംഭവത്തെത്തുടർന്ന് പല ഉപഭോക്താക്കളും സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി ആപ്പുകളിൽ ഒ.ടി.പി സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയർത്തുന്നുണ്ട്. മറ്റ് ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ഭക്ഷണ വിതരണക്കാർക്ക് എന്തുകൊണ്ട് അത്തരം സംവിധാനങ്ങൾ ഇല്ലെന്ന് ചില ഉപഭോക്താക്കൾ ചോദ്യമുയർത്തുന്നു. ഉപഭോക്താക്കൾക്ക് ഇത്തരം സാഹചര്യങ്ങളിൽ പണം തിരികെ ലഭിക്കാൻ മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടി വരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.