- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിൽ ഡോക്ടറുടെ വീട്ടിൽ മോഷണം; 17 പവനോളം സ്വർണം കവർന്നു
തൃശ്ശൂർ: തൃശ്ശൂർ നഗരപരിധിയിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. അയ്യന്തോളിലെ ഡോ. കുരുവിളയുടെ വീട്ടിൽ നിന്നാണ് 17 പവനോളം സ്വർണം കവർന്നത്. വീട്ടിലെ സിസിടിവി ക്യാമറകളും നശിപ്പിച്ച നിലയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മകന്റെ ബിരുദാനച്ചടങ്ങുമായി ബന്ധപ്പെട്ട് ഡോക്ടറും കുടുംബവും ഒരുമാസത്തോളമായി വിദേശത്താണ്. ഈ സമയത്താണ് മോഷണം നടന്നത്.
വ്യാഴാഴ്ച രാവിലെ ജോലിക്കാരി വീട് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്നനിലയിലായിരുന്നു. ഇതുവഴിയാണ് മോഷ്ടാക്കൾ അകത്തുകയറിയതെന്നാണ് കരുതുന്നത്. വീട്ടിലുണ്ടായിരുന്ന സ്വർണമാലയും രത്നം പതിപ്പിച്ച മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്.
വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story