- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ ഉള്ള വീടുകൾ മാത്രം നോക്കി മതിൽ ചാടിയെത്തുന്നത് ഒരൊറ്റ ഉദ്ദേശത്തിന്; സിസിടിവി ദൃശ്യങ്ങളിൽ ഞെട്ടൽ; വിരുതനെ പൊക്കാൻ വലവിരിച്ച് പോലീസ്

ഗംഗാവതി: കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഗംഗാവതിയിൽ വീടുകളിൽ നിന്ന് ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്ന അജ്ഞാതനായ മോഷ്ടാവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മോഷണം വ്യാപകമായതോടെ പ്രദേശവാസികളുടെ പരാതിയിൽ ഗംഗാവതി ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടിവസ്ത്രങ്ങൾ മാത്രം ലക്ഷ്യമിട്ട് നടക്കുന്ന മോഷണം സ്ത്രീകളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാർ മോഷ്ടാവിനെ 'സൈക്കോ' എന്നാണ് വിശേഷിപ്പിക്കുന്നത്. മോഷണം നടത്തുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നിലവിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
സമാനമായ വൈകൃതമുള്ള വ്യക്തിയാണോ ഈ സംഭവത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് അശ്ലീലം പ്രദർശിപ്പിക്കുകയും സെൽഫിയെടുക്കുകയും ചെയ്ത 23 വയസ്സുകാരനെ അടുത്തിടെ ബംഗളൂരുവിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ഒരാഴ്ചയ്ക്ക് ശേഷം അവ തിരികെ വീട്ടുമുറ്റത്തേക്ക് തന്നെ എറിഞ്ഞു കൊടുക്കുന്ന വിചിത്ര സ്വഭാവക്കാരനായ ഒരാളെയും കർണാടക പൊലീസ് മുൻപ് പിടികൂടിയിരുന്നു.


