- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യവേ ഇടിമിന്നലേറ്റ് മരിച്ചു
ദമാം: ഹഫർ അൽ ബത്തീനിൽ ഇടിമിന്നലേറ്റ് മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. മരുഭൂമിയിൽ ആട്ടിടയനായി ജോലിചെയ്തുവന്നിരുന്ന സത്യ നാരായണന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. മരണപ്പെട്ട സത്യനാരായണന്റെ കുടുംബം ഇന്ത്യൻ എംബസ്സിയിൽ മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള അപേക്ഷകൊടുത്തതിനെ തുടർന്ന് എംബസ്സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഹഫർ അൽ ബത്തീൻ കമ്മറ്റി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സൈഫുദ്ധീൻ പള്ളിമുക്ക്, ജോമോൻ ജോസഫ് എന്നിവർ നിയമ നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
ദമാമിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിൽ ലഖ്നൗ വിമാനതാവളത്തിൽ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.
Next Story