- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്നുവരുന്നതിനിടെ ഇയർപോഡ് റെയിൽവേ ട്രാക്കിൽ വീണു; എടുക്കാൻ ശ്രമിക്കവേ അപകടം; ട്രെയിൻ തട്ടി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം; അതിദാരുണ സംഭവം ചെന്നൈയിൽ
ചെന്നൈ: റെയിൽവേ ട്രാക്കിൽ വീണ ഇയർപോഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം. കോളേജ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചെന്നൈയിലാണ് സംഭവം നടന്നത്. വിഴുപ്പുറം സ്വദേശിയായ രാജഗോപാൽ (18) ആണ് മരിച്ചത്. കോടമ്പാക്കം റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
നടന്നുവരുന്നതിനിടെ റെയിൽവേ ട്രാക്കിൽ ഇയർപോഡ് വീഴുകയായിരുന്നു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Next Story