- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകി യുവതി, ട്രെയിനിന്റെ പേരിട്ട് കുടുംബം
വിദിശ: മുംബൈ-വാരാണസി കമയാനി എക്സ്‌പ്രസ് ട്രെയിനിൽ യാത്രക്കിടെ കുഞ്ഞിന് ജന്മം നൽകി യുവതി. മധ്യപ്രദേശിലെ വിദിശ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം.
മഹാരാഷ്ട്രയിലെ നാസികിൽനിന്ന് മധ്യപ്രദേശിലെ സത്‌നയിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 24കാരിയാണ് പ്രസവിച്ചത്. ഭോപാലിനും വിദിശക്കും ഇടയിലെത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
തുടർന്ന് കോച്ചിലുണ്ടായിരുന്ന രണ്ട് സ്ത്രീകളുടെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ട്രെയിൻ വിദിശ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കുഞ്ഞിനെയും അമ്മയെയും ഹാർദ ജില്ല ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരും സുഖമായിരിക്കുന്നുവെന്ന് റെയിൽവേ സംരക്ഷണ സേന അറിയിച്ചു. കുടുംബം കുഞ്ഞിന് കമയാനി എന്ന് പേരിട്ടു.
Next Story