- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ഉപയോഗിക്കുന്ന ശുചിമുറിയില്‍ ഒളിക്യാമറ; പേന ക്യാമറ വാങ്ങിയത് ഓണ്‍ലൈനായി; സര്‍ക്കാര്‍ ആശുപത്രിയിലെ ട്രെയിനി ഡോക്ടര്‍ അറസ്റ്റില്‍
പൊള്ളാച്ചി: വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ഉപയോഗിക്കുന്ന ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യുവ ട്രെയിനി ഡോക്ടര്‍ അറസ്റ്റില്‍. പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ട്രെയ്‌നി ഡോക്ടറാണ് പിടിയിലായത്. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) പിടിയിലായത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ എംഎസ് ഓര്‍ത്തോ വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ഇയാള്‍. പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയ്‌നി ഡോക്ടറായും ജോലി നോക്കുന്നുണ്ട്.
ആശുപത്രിയില്‍ ഒട്ടേറെ വനിതാ ഡോക്ടര്‍മാരും നഴ്സുമാരും ട്രെയ്‌നി ഡോക്ടര്‍മാരും ഉണ്ട്. രണ്ടുദിവസം മുന്‍പു ശുചിമുറിയില്‍ പോയ നഴ്‌സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടത്. ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതോടെ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരെന്നു കണ്ടെത്താന്‍ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണു സംഭവത്തിനു പിന്നില്‍ ഡോക്ടറാണെന്നു വ്യക്തമായത്. തുടര്‍ന്ന് വെസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്ത പൊലീസ് ഡോക്ടറെ ചോദ്യംചെയ്തപ്പോള്‍ നവംബര്‍ 16 മുതല്‍ ശുചിമുറിയില്‍ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി വ്യക്തമായി. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഓണ്‍ലൈനില്‍ ക്യാമറ വാങ്ങിയതായി കണ്ടെത്തി. ഇയാള്‍ ജോലി ചെയ്ത മറ്റ് ആശുപത്രിയിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.