- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ ബ്ലോക്കിൽ കിടന്നാൽ ഒന്നും നടക്കില്ല..'; ഒരാളുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങിയ മെഡിക്കൽ സംഘത്തിന്റെ തലപുകഞ്ഞു; റോഡിൽ അനങ്ങാൻ പറ്റാത്ത രീതിയിൽ ട്രാഫിക്; ഒടുവിൽ സംഭവിച്ചത്
ബംഗളൂരു: നഗരത്തിലെ വലിയ തിരക്കിനിടയിൽ 25 മിനിറ്റിനുള്ളിൽ ഒരു ദാതാവിന്‍റെ ഹൃദയം ലക്ഷ്യസ്ഥാനത്ത് തന്നെ എത്തിച്ച് ബംഗളരു മെട്രോ. യെല്ലോ ലൈനിലെ റാഗിഗുഡ്ഡ സ്റ്റേഷനിൽ നിന്ന് ബൊമ്മസാന്ദ്രയിലെ നാരായണ ഹെൽത്ത് സിറ്റിയിലേക്ക് 20 കിലോമീറ്റർ ദൂരമാണ് മെഡിക്കൽ സംഘം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ പിന്നിട്ടത്.
സാധാരണ ഗതിയിൽ വൈകുന്നേരങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയത്താണ് മെട്രോ വഴി ഹൃദയം അതിവേഗം ആശുപത്രിയിൽ എത്തിച്ചത്. ഇത് അവയവം സംരക്ഷിക്കാൻ ലഭിക്കുന്ന നിർണായക സമയത്തിനുള്ളിൽ തന്നെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരെ സഹായിക്കുകയും ചെയ്തു.
അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വിജയത്തിൽ സമയത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഹൃദയം നീക്കം ചെയ്ത് നാല് മണിക്കൂറിനുള്ളിൽ തന്നെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതാണ് ഉചിതം. ഇതിനെ 'കോൾഡ് ഇസ്കെമിയ സമയം' എന്ന് വിളിക്കുന്നു.
ഗതാഗതക്കുരുക്കോ മറ്റ് തടസങ്ങളോ കാരണം സമയം വൈകുന്നത് അവയവത്തിന്‍റെ പ്രവർത്തനത്തെയും സ്വീകർത്താവിന്‍റെ അതിജീവനത്തെയും സാരമായി തന്നെ ബാധിക്കും. ബംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ ഗതാഗതക്കുരുക്ക് പതിവായതിനാൽ, മെട്രോകൾ, ഗ്രീൻ കോറിഡോറുകൾ, എയർ ആംബുലൻസുകൾ എന്നിവ ഇന്ത്യയുടെ അടിയന്തര അവയവ ഗതാഗത സംവിധാനത്തിന്‍റെ ഭാഗമായി മാറുകയാണ്.




