- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാസവസ്തുക്കൾ നിറച്ചുവന്ന ട്രക്ക് മറിഞ്ഞു; പിന്നാലെ കത്തിയമർന്നു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒഴിവായത് വൻ അപകടം; സംഭവം ഡൽഹി-ജയ്പൂർ ദേശീയപാതയിൽ
ജയ്പൂർ: ജയ്പൂരിൽ വൻ വാഹനാപകടം. ഡൽഹി-ജയ്പൂർ ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. രാസവസ്തുക്കൾ നിറച്ചുവന്ന ട്രക്ക് പെട്ടെന്ന് മറിഞ്ഞതിനെ തുടർന്ന് വൻ തീപിടിത്തം ഉണ്ടാവുകയായിരുന്നു. ട്രക്കിൽ ഉണ്ടായിരുന്ന ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും തക്കസമയത്ത് രക്ഷപ്പെട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്.
തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. അപകടത്തിന് പിന്നാലെ അഗ്നിശമന സേനയുടെ വാഹനങ്ങളും രണ്ട് ക്രെയിനുകളും ഉൾപ്പെടെ സ്ഥലത്തേക്ക് എത്തി. തുടർന്ന് മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. ക്രെയിനിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ടാങ്കർ പൂർണമായും അഗ്നിഗോളമായി.
ജയ്പൂരിൽ നിന്ന് ഡൽഹിയിലേയ്ക്ക് പോകുകയായിരുന്ന ട്രക്ക് മറിഞ്ഞ് രാസവസ്തുക്കൾ പുറത്തേയ്ക്ക് ഒഴുകുകയായിരുന്നു. ട്രക്ക് ഉയർത്താൻ ക്രെയിൻ വിളിച്ചെങ്കിലും ട്രക്കിൻ്റെ പാർക്കിംഗ് ലൈറ്റ് കത്തിയത് ഷോർട്ട് സർക്യൂട്ടിന് കാരണമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൻ തീപിടിത്തം ഉണ്ടായത്.