- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ വിയർക്കുന്നത് വരെ പണിയെടുക്കും; ഇരുട്ട് വീണാൽ മറ്റൊരു സ്വഭാവം; മേൽക്കൂര തകർത്ത് അകത്ത് കയറി മോഷണം; കേസിൽ സ്ത്രീകളെ കുടുക്കിയത് ഇങ്ങനെ!
കൊൽക്കത്ത: മോഷണ കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിലാണ് ഇവർ മോഷണം നടത്തിയിരുന്നത്. പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം നടന്നത്. റിങ്കി ദേവി, ഉഷാ ദേവി എന്നിങ്ങനെ രണ്ട് സത്രീകളാണ് അറസ്റ്റിലായത്. പ്രതികൾ ഇരുവരും സിലിഗുരി മുൻസിപ്പൽ കോർപ്പറേഷനിലെ വാർഡ് നമ്പർ ഒന്നിന് കീഴിലുള്ള കുലിപ്പാറയിലെ രാജേന്ദ്ര നഗറിലെ താമസക്കാരാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാന നഗർ പ്രദേശത്ത് നിരവധി മോഷണ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഏപ്രിൽ 13 ന് ഒരു ഇലക്ട്രോണിക്സ് കടയിലും നടന്നു. രാത്രിയിൽ ടിൻ മേൽക്കൂര തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്.പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ സ്ത്രീകളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.