ബെംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സമീപത്തുള്ള കിണറ്റില്‍ നിന്നാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കോലാറിലെ എലച്ചേപ്പള്ളി ഹൈസ്‌കൂളില്‍ പഠിക്കുന്ന ധന്യാ ഭായി, ചൈത്ര ഭായി (വയസ്സ് 13) എന്ന സഹപാഠികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം വീടിന്റെ മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും കാണാതായത്. രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രാഥമിക പരിശോധനയില്‍ അതിക്രമത്തിന്റെ സൂചനകള്‍ ഇല്ലെന്നു വ്യക്തമാക്കി. എന്നാല്‍ രക്ഷിതാക്കള്‍ കൊലപാതകമാണെന്ന് ആരോപിക്കുന്നു. ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും മുളബാഗിലു റൂറല്‍ പൊലീസ് അറിയിച്ചു.