- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കാനായി കാറിനുള്ളില്‍ കയറി; ഡോര്‍ ലോക്കായി; രണ്ട് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു; സംഭവം ഹൈദരാബാദില്‍
ഹൈദരാബാദ്: കളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക് കാറുനള്ളില്‍പ്പെട്ട് മരിച്ചു. തെലങ്കാനയിലെ രംഗറെഡ്ഡിയിലാണ് ദാരുണമായ സംഭവം. നാലു വയസ്സുള്ള അഭിനേശ്രിയും, അഞ്ച് വയസ്സുള്ള തന്മയിശ്രിയുമാണ് മരിച്ചത്. പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ അബദ്ധമായി കുടുങ്ങി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഇവര്‍ രണ്ട് പേരും ബന്ധുക്കളാണ്.
കുട്ടികള്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. സംഭവ സമയത്ത് വീടിന്റെ അകത്തായിരുന്നു മാതാപിതാക്കളും മറ്റ് ബന്ധുക്കളും. കുട്ടികള്‍ കളിക്കുന്നതിനായി പുറത്തേക്ക് ഇറങ്ങി. കളിക്കുന്നതിനിടെ ഇവര്‍ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കയറുകയായിരുന്നു. ഇത് വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല.
ഉച്ചക്ക് 12 മണിയോടെ കുട്ടികളെ കാണാതായതോടെ തിരച്ചില്‍ തുടങ്ങി. ഒടുവില്‍ കാറില്‍ ബോധരഹിതരമായി കുട്ടികളെ കണ്ടെത്തി. ഉടന്‍ തന്നെ കാറിന്റെ ഡോര്‍ തുറന്ന് കുട്ടികളെ പ്രദേശത്തെ ഒരു ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി സ്ഥിരീകരിച്ചു.