- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെ മര്‍ദ്ദിച്ച ശേഷം മകളെ വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരായ രണ്ട് പേരെ അറസ്റ്റു ചെയ്തു
ചെന്നൈ: ചെന്നൈ തിരുവണ്ണാമലയില്‍ വാഹന പരിശോധനക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത് പോലീസുകാര്‍. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യേഗസ്ഥരെ അറസ്റ്റ് ചെയ്തതായാണ് വിവരം. അമ്മയുടെ മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയെ ഇവര്‍ പീഡനത്തിന് ഇരയാക്കിയത് എന്നാണ് വിവരം. ആന്ധ്ര സ്വദേശികളാണ് പെണ്‍കുട്ടിയും അമ്മയും.
പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ ആദ്യം അമ്മയെ മര്‍ദ്ദിച്ചു. ശേഷം മകളെ വലിച്ചിഴച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം യുവതിയെ വഴിയരികില്‍ ഉപേക്ഷിച്ചു പോയി. പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെ അമ്മ മകളെ കണ്ടെത്തി. ഇവര്‍ പഴക്കച്ചവടത്തിനായി ചിറ്റൂരില്‍ നിന്നും തമിഴ്നാട്ടിലേക്ക് വന്നവരാണ്. സംഭവത്തില്‍ പൊലീസുകാരായ സുരേഷ് രാജ്, സുന്ദര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
Next Story