ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്കാണ് പരിക്കേറ്റത്. കൊക്കര്‍നാഗ് മേഖലയിലെ ഗഗര്‍മണ്ഡ് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചില്‍ പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

വനത്തില്‍ ഒളിച്ചിരുന്ന ഭീകരരുടെ വെടിവെപ്പില്‍ പരിക്കേറ്റതിനു പിന്നാലെ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതര പരിക്കേറ്റ രണ്ട് പേരെ രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ മേഖലയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.