ലഖ്നോ: ഉത്തര്‍ പ്രദേശിലെ അമേഥിയില്‍ വിവാഹവിരുന്നില്‍ തന്തൂരി റൊട്ടി ആര്‍ക്ക് ആദ്യം കിട്ടുമെന്ന തര്‍ക്കം രൂക്ഷമായി കലാശിച്ചത് തല്ലില്‍. ഭക്ഷണവുമായി ബന്ധപ്പെട്ട തല്ലിനൊടുവില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഭക്ഷണപരിപാടിക്കിടെ ആരംഭിച്ച വാക്കേറ്റം കയ്യാങ്കളിയിലേയ്ക്കും പിന്നീട് മര്‍ദ്ദനത്തിലേക്കും വഴിമാറുകയായിരുന്നു.

17ഉം 18ഉം വയസുള്ള യുവാക്കള്‍ തമ്മിലാണ് തല്ല് ഉണ്ടാക്കിയത്. ആദ്യം വാക്കേറ്റതില്‍ തുടങ്ങിയ പിന്നീട് മര്‍ദ്ദനത്തിലേക്ക് നീങ്ങി. പിന്നീട് ഇരവുരും വടിയെടുത്ത് പരസ്പരം അടിക്കുകയായിരുന്നു. 17കാരന്‍ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതോടെ 18 കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ജീവന്‍ നഷ്ടമായി.

രാംജീവന്‍ വര്‍മയുടെ മകളുടെ വിവാഹവേളയിലായിരുന്നു ഈ ദാരുണ സംഭവം. ''വിവാഹത്തെ കുറിച്ചുള്ള തിരക്കിലായിരുന്നു ഞങ്ങള്‍. അതിനിടയിലാണ് തര്‍ക്കത്തെക്കുറിച്ച് അറിയുന്നത്. സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും ചോര ഒലിപ്പിച്ച് കടക്കുകയായിരുന്നു. ഭക്ഷണത്തില്‍ ഒരു റൊട്ടി മാത്രമാണ് കാരണമായത്'' - എന്ന് രാംജീവന്‍ വര്‍മ പ്രതികരിച്ചു.

പൊലീസ് സംഭവത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്യാണവീടുകളില്‍ പൊട്ടിത്തെറിയായി മാറുന്ന ഇത്തരം അനാവശ്യ തര്‍ക്കങ്ങള്‍ നിയന്ത്രിക്കാന്‍ ജാഗ്രത ഉയര്‍ത്തേണ്ടത് അത്യന്താപേക്ഷിതമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.