- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം സമൂഹവുമായി ബിജെപിക്കെന്നപോലെ തന്നെ കോൺഗ്രസിനും ആപ്പിനും ബന്ധമില്ല; മോദിയേക്കാളും വലിയ ഹിന്ദുവാരാണെന്ന മത്സരത്തിലാണവർ; വിമർശനവുമായി ഉവൈസി
ന്യൂഡൽഹി:രാജ്യത്തെ മുസ്ലിം സമൂഹവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നും അതേ സമീപനമാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും സ്വീകരിക്കുന്നതെന്നും എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. മോദിയേക്കാളും വലിയ ഹിന്ദുവാരാണെന്ന മത്സരത്തിലാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസുമെന്നും ഉവൈസി കുറ്റപ്പെടുത്തി.ഹിന്ദു വോട്ടുകൾ ബിജെപിക്ക് കൂടുതലായി ലഭിച്ചതാണ് അവരുടെ വിജയത്തിന് കാരണമെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വോട്ടുകൾ ഭിന്നിപ്പിച്ചുവെന്ന ആരോപണത്തന് മറുപടിയായി ഉവൈസി പറഞ്ഞു.
കേരളത്തിലേക്കും തെലങ്കാനയിലേക്കും കടന്നുവരാൻ ബിജെപിക്ക് കഴിയില്ല.മോദിയേക്കാളും വലിയ ഹിന്ദുവാരാണെന്ന് തെളിയിക്കാനുള്ള മത്സരം നടക്കുമ്പോൾ ഇന്ത്യൻ ദേശീയതക്ക് എന്താണ് സംഭവിക്കുകയെന്നും ഉവൈസി ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story