- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽ നിർത്തിയിട്ടിരുന്ന മാരുതി വാൻ കത്തിനശിച്ചു; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് സംശയം; പേടിച്ച് പരിഭ്രാന്തിയിൽ നാട്ടുകാർ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു; സംഭവം മധ്യപ്രദേശിൽ
ഭോപ്പാൽ: റോഡിൻറെ വശത്തായി പാർക്ക് ചെയ്തിരുന്ന മാരുതി വാൻ കത്തിനശിച്ചതായി വിവരങ്ങൾ. മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് നടുക്കുന്ന സംഭവം നടന്നത്. വാഹനത്തിൽ ഇന്ധനമായി ഉപയോഗിച്ചിരുന്ന എൽപിജി സിലിണ്ടറാണ് അപകടത്തിന് കാരണമായതെന്നാണ് വിവങ്ങൾ ലഭിക്കുന്നത്.
ഐഷ്ബാഗിലെ ജനവാസ മേഖലയിൽ നിരവധി വാഹനങ്ങൾക്കിടയിൽ പാർക്ക് ചെയ്തിരുന്ന വാനിനാണ് തീപിടിച്ചത്. പരിസരത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി. തീ പടർന്നുപിടിച്ചതിന് പിന്നാലെ കാറിൽ പൊട്ടിത്തെറിയും ഉണ്ടായി. ഇത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. സ്ഫോടന ശബ്ദം നാട്ടുകാരെയാകെ ഭീതിയിലാക്കുകയും ചെയ്തു.
കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടുമില്ല. പിന്നാലെ അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.