- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വര്‍ക്കല കുന്നുകള്‍ യുനെസ്‌കോയുടെ കരട് ലോക പൈതൃകപ്പട്ടികയില്‍; ഇതോടെ കരട് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ പൈതൃകമേഖലകളുടെ എണ്ണം 69 ആയി
ന്യൂഡല്‍ഹി: കേരളത്തിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ വര്‍ക്കല കുന്നുകള്‍ (വര്‍ക്കല ക്ലിഫ്) യുനെസ്‌കോയുടെ കരട് ലോക പൈതൃകപ്പട്ടികയില്‍. ഇതോടെ കരട് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ പൈതൃകമേഖലകളുടെ എണ്ണം 69 ആയി. ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രാഥമിക നടപടിയുടെ ഭാഗമാണ് പുതിയ ഉള്‍പ്പെടുത്തല്‍.
വര്‍ക്കല കുന്നുകളോടൊപ്പം മഹാരാഷ്ട്രയിലെ മഹാബലേശ്വര്‍ ഡെക്കാന്‍ ട്രാപ്‌സ്, കര്‍ണാടകയിലെ ഉഡുപ്പി സെയ്ന്റ് മേരീസ് ഐലന്റ് ക്ലസ്റ്റര്‍, മേഘാലയയിലെ മേഘാലയന്‍ ഏജ് ഹില്‍സ്, നാഗാലാന്‍ഡിലെ നാഗാ ഹില്‍ ഒഫിയോലൈറ്റ്, ആന്ധ്രപ്രദേശിലെ എറാ മട്ടി ദിബ്ബാലു, തിരുമല ഹില്‍സ് എന്നിവയും കരട് പട്ടികയില്‍ ഇടം പിടിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് വര്‍ക്കല കുന്നുകളെ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യയുടെ സ്ഥിരം ദൗത്യം യുനെസ്‌കോയ്ക്ക് നിര്‍ദേശം സമര്‍പ്പിച്ചത്. സ്വാഭാവികവും പ്രകൃതിദത്തവുമായ പൈതൃകങ്ങളുടെ വിഭാഗത്തിലാണ് വര്‍ക്കല കുന്നുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ക്കല ക്ലിഫിനെ ഇംഗ്ലണ്ടിലെ പ്രശസ്ത വൈറ്റ് ക്ലിഫുമായി താരതമ്യം ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി