- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപകടത്തിൽപെട്ടവരെ ആശുപത്രിയിലാക്കി ആരോഗ്യമന്ത്രി; ആശുപത്രി അധികൃതരെ വിളിച്ചുപറഞ്ഞ് അടിയന്തര വൈദ്യസഹായം ഉറപ്പാക്കി വീണ ജോർജ്ജ്
തിരുവനന്തപുരം: നഗരത്തിൽ വാഹനാപകടത്തിൽപെട്ട അമ്മയെയും പിഞ്ചുകുഞ്ഞുങ്ങളെയും ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞദിവസം മന്ത്രി കിഴക്കേകോട്ടയിലേക്ക് പോകുന്ന സമയത്താണ് രാത്രി 9.45ഓടെ പാളയം അയ്യൻകാളി ഹാളിന് സമീപം ഇരുചക്ര വാഹനയാത്രികനായ പേയാട് സ്വദേശി അനുവും കുടുംബവും അപകടത്തിൽപെട്ടത്.
അനുവും ഭാര്യ ആതിരയും മക്കളും സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിനെ മറ്റൊരു ബൈക്ക് ഇടിച്ചിടുകയായിരുന്നു. ആതിര മക്കളുമായി തെറിച്ചുവീണു. ഇടിച്ച ബൈക്ക് നിർത്താതെപോയി. ബൈക്ക് ആതിരയുടെ കാലിൽ വീണ് പരിക്കേറ്റു. മറ്റാർക്കും പരിക്കില്ല.
ഓണാഘോഷത്തോടനുബന്ധിച്ച് കടുത്ത ഗതാഗതക്കുരുക്കുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകടം കണ്ട് വാഹനം നിർത്തി പുറത്തിറങ്ങി. ഉടൻ പൊലീസിനെ വിവരമറിയിച്ചു. എന്നാൽ ഗതാഗതക്കുരുക്ക് കാരണം ആംബുലൻസ് വരാൻ വൈകുമെന്ന് കണ്ട് ആതിരയെയും കുഞ്ഞുങ്ങളെയും ഔദ്യോഗിക വാഹനത്തിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരെ വിളിച്ചുപറഞ്ഞ് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തു.