- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ വിജയയുടെ പിറന്നാൾ ആഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്
ചെന്നൈ: നടൻ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ടൈൽസ് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയുടെ രാഷ്ട്രീയപാർട്ടിയായ തമിഴ്‌നാട് വെട്രി കഴകത്തിന്റെ ചെന്നൈ സബർബൻ എക്‌സിക്യൂട്ടീവാണ് ആഘോഷം സംഘടിപ്പിച്ചത്. ചെന്നൈയിലെ നീലങ്കരൈയിലായിരുന്നു ആഘോഷം.
സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്.
കള്ളക്കുറിച്ചിയിൽ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച വിജയ് ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് പാർട്ടി അണികളോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.