- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണ മണ്ഡപത്തിൽ ആ ചടങ്ങിനുള്ള സമയം; ഒരു ചെറിയ സംഗതി മിസ്സായി; സകലരും പരിഭ്രാന്തരായി; വിവാഹ മുഹൂർത്തവും അടുത്തു; സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച ആ 'ബ്ലിങ്കിറ്റ് ഡെലിവറി' ഇങ്ങനെ
ഡൽഹി: വിവാഹച്ചടങ്ങുകൾക്കിടെ സിന്ദൂരം എടുക്കാൻ മറന്നുപോയ ദമ്പതികൾക്ക് സഹായഹസ്തവുമായി ബ്ലിങ്കിറ്റ്. പൂജ-ഹൃഷി ദമ്പതികളുടെ വിവാഹച്ചടങ്ങിലാണ് ബ്ലിങ്കിറ്റ് രക്ഷകരായത്. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. വിവാഹത്തിലെ സിന്ദൂരമണിയുന്ന ചടങ്ങിനിടെയാണ് സിന്ദൂരം എടുക്കാൻ മറന്നുപോയ വിവരം വധൂവരന്മാരും ബന്ധുക്കളും ശ്രദ്ധിച്ചത്.
ആചാരങ്ങൾക്കായി കാത്തിരിക്കാൻ സമയമില്ലാതിരിക്കുകയും വിവാഹ മുഹൂർത്തം അടുത്തു വരികയും ചെയ്തപ്പോൾ, മിന്നൽ വേഗത്തിലുള്ള ഡെലിവറി ആ ദിവസം ധന്യമാക്കി. ആധുനിക പ്രണയകഥകളിൽ വെറും പ്രണയം മാത്രമല്ല, 'സെയിം ഡേ ഡെലിവറി' (അന്നേ ദിവസം തന്നെയുള്ള ഡെലിവറി) കൂടിയുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു.
'ആഹ്ലാദവും പരിഭ്രമവും ഒരുമിച്ചെത്തുന്ന വിവാഹവേളയിൽ ചില കാര്യങ്ങൾ മറന്നുപോകുന്നത് സ്വാഭാവികമാണെങ്കിലും, ഇങ്ങനെയൊരു പ്രധാനപ്പെട്ട ചടങ്ങിന്റെ സമയത്ത് സിന്ദൂരം ഇല്ലാത്തത് എല്ലാവരിലും ആശങ്കയുണർത്തി. തുടർന്ന് ബന്ധുക്കൾ ബ്ലിങ്കിറ്റിൽ സിന്ദൂരം ഓർഡർ ചെയ്യുകയായിരുന്നു. ഓർഡർ ചെയ്ത് മിനിറ്റുകൾക്കകം സിന്ദൂരവുമായി ബ്ലിങ്കിറ്റ് ഡെലിവറി പങ്കാളി വിവാഹവേദിയിലെത്തി. ഇതോടെ ചടങ്ങുകൾ മുടക്കമില്ലാതെ തുടരാൻ സാധിച്ചു.വിവാഹത്തിരക്കുകൾക്കും ബഹളങ്ങൾക്കും നടുവിൽ, പൂജയും ഹൃഷിയും ഒരു കാര്യം തിരിച്ചറിഞ്ഞു—വളരെ പ്രധാനപ്പെട്ട ഒരു ചെറിയ സംഗതി അവിടെ മിസ്സായിരിക്കുന്നു! പരിഭ്രമിച്ചുള്ള ചിരികൾക്കും നിശബ്ദമായ തമാശകൾക്കും പിന്നാലെ അവർ ഒരു കാര്യം ചെയ്തു... രക്ഷകനായി ബ്ലിങ്കിറ്റ് എത്തി!' എണ്ണിയ കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഈ സംഭവം പരസ്യമല്ലെന്നും യഥാർത്ഥത്തിൽ നടന്നതാണെന്നും വ്യക്തമാക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആധുനിക കാലത്തെ പ്രണയം കേവലം റൊമാൻസിൽ മാത്രമല്ല, അടിയന്തര സാഹചര്യങ്ങളിലെ ഡെലിവറികളിലൂടെ കൂടിയാണെന്ന് ബ്ലിങ്കിറ്റ് അവരുടെ കുറിപ്പിൽ പറയുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. തങ്ങളുടെ ബന്ധുക്കളുടെ വിവാഹങ്ങളിലും സമാനമായ സാഹചര്യങ്ങളിൽ ബ്ലിങ്കിറ്റിന്റെ വേഗത്തിലുള്ള ഡെലിവറികൾ സഹായകമായിട്ടുണ്ടെന്നും പലരും കമന്റ് ബോക്സിൽ കുറിച്ചു.




